കൊടുവള്ളി: ഫിനിക്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ മേള നാളെ മുതൽ കൊടുവള്ളി നഗരസഭ ഫെഡ്ലൈറ്റ് മിനി സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 7.30 ന് ഡോ.എം .കെ . മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ടി.എ. റഹീം എം.എൽ.എ മുഖ്യാതിഥിയാവും. ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് കോഴിക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, തുടങ്ങിയ കേരളത്തിനകത്തും പുറത്തുമുള്ള 24 പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്. വിദേശ താരങ്ങളും അണിനിരക്കും. വാർത്താസമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് കെ.കെ. എ. കാദർ, സെക്രട്ടറി ആർ.സി. ഗഫൂർ, ആർ സി ജെറീർ, ഒ.പി.റഷീദ്, ടി.കെ. അത്തിയത്ത്, വി. ഫിറോസ് ബാബു പങ്കടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |