SignIn
Kerala Kaumudi Online
Friday, 15 May 2026 10.04 PM IST

കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ

arrest

തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ താലൂക്കിൽ ആലക്കോട് വില്ലേജിൽ പാലപ്പിള്ളി കരയിൽ മഠത്തിൽ വീട്ടിൽ സിബിയെയാണ് (59) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. തൊടുപുഴ എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ ജഡ്ജ് ഡോ. പി.കെ. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2019 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. പുള്ളിക്കാനം- വാഗമൺ റോഡിൽ ചോറ്റുപാറ ജംഗ്ഷനിൽ നിന്ന് ഉളുപ്പൂണി പോകുന്ന സ്ഥലത്ത് നിന്ന് 1.1 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് എക്സൈസ് സിബിയെ പിടികൂടിയത്. ഇടുക്കി എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ടി.എൻ. സുധീറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ടി.എ. അശോക് കുമാറാണ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. എൻ.ഡി.പി.എസ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY