
തൃശൂർ: 'യാത്ര' എന്ന യാത്രക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന 'യാത്രയാത്രികം 2026' ത്രിദിന യാത്രാ മൊബൈൽ ഫോട്ടോ പ്രദർശനവും മത്സരവും യാത്രിക സംഗമവും ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രദർശനമേള ആകാശവാണി പ്രോഗ്രാം അനൗൺസർ വൈ.എസ്.പൗർണമി ഉദ്ഘാടനം ചെയ്തു. 168 യാത്രികരുടെ നാനൂറോളം യാത്രാ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. കെ.വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം 12ന് വൈകീട്ട് 4ന് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. സുനിൽ സുഖദ സമ്മാനദാനം നിർവഹിക്കും. പ്രവേശനം സൗജന്യം. ഫോട്ടോകൾക്ക് വിവിധ വിഭാഗങ്ങളിലായി ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000 മുതൽ ആയിരം രൂപ വീതം ക്യാഷ് അവാർഡ് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |