എരുമേലി: ശ്രീനിപുരം മിസ്ബാഹുൽ ഹുദാ മദ്‌റസയിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം നടത്തി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. നൗഷാദ് കുറുങ്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അസ്ഹർ മന്നാനി അനുഗ്രഹ പ്രഭാഷണം നടത്തി. അൻസാരി വിലങ്ങുപാറ, നിയാസ് ചക്കാലയിൽ, ഹാഷിം പുളിക്കൽ എന്നിവർ സംസാരിച്ചു. നവാഗതരായ വിദ്യാർത്ഥികളെ മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി രക്ഷിതാക്കളും അദ്ധ്യാപകരും വരവേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
