
കൊടുങ്ങല്ലൂർ: ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെന്റർ ഹോസ്പീസ് കെട്ടിടം മൂന്നാം ഘട്ടം നിർമ്മാണോദ്ഘാടനവും ഫണ്ട് സ്വീകരിക്കലും രക്ഷാധികാരികളെ അവരോധിക്കലും സംഘടിപ്പിച്ചു. പി.എ.മുഹമ്മദാലി പടിയത്ത് ഉദ്ഘാടനം ചെയ്തു. കെ.എ. കദീജാബി അദ്ധ്യക്ഷത വഹിച്ചു. കെ.വി.എച്ച്.എസ്.എസ്, 1976 എസ്.എസ്.എൽ.സി ബാച്ച് മേറ്റസ്, കറുകപ്പാടത്ത് ഫാമിലി വെൽഫെയർ അസോസിയേഷൻ, പി.എൽ.കബീർ പറമ്പത്ത് കണ്ടി എന്നിവരിൽ നിന്ന് കെട്ടിട നിർമ്മാണ ഫണ്ട് ഏറ്റുവാങ്ങി. കെ.പി.രാജൻ, ഹംസ അബ്ദുള്ള കൊണ്ടാം പുള്ളി, സുരേഷ് ശ്രീധരൻ എന്നിവർ പങ്കെടുത്തു. വി.കെ.അബ്ദുൾ കരിം,സി.എസ്.തിലകൻ, ശ്രീകല എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |