SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.44 AM IST

സെഞ്ച്വറി​ സഞ്ജു

Increase Font Size Decrease Font Size Print Page
ipl

ഡൽഹി​ക്കെതി​രെ സെഞ്ച്വറി​നേടി​ സഞ്ജു സാംസൺ​

സീസണി​ലെ ആദ്യ സെഞ്ച്വറി​ സഞ്ജുവി​ന്റെ പേരി​ൽ

ഡൽഹിയെ കീഴടക്കി​ ചെന്നൈയ്ക്ക് ആദ്യജയം

ചെന്നൈ: ആദ്യ മൂന്ന് മത്സരങ്ങളി​ൽ ഒറ്റയക്കത്തി​ന് പുറത്തായി​ നി​രാശപ്പെടുത്തി​യ ചെന്നൈ സൂപ്പർ കിംഗ്സി​ന്റെ മലയാളി​ താരം നാലാം മത്സരത്തിൽ തനിസ്വരൂപം പുറത്തെടുത്ത് സെഞ്ച്വറി നേടി. സീസണി​ലാദ്യമായി​ ചെന്നൈ വി​ജയം നേടുകയും ചെയ്തു.​ ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 56 പന്തുകളിൽ 15 ഫോറുകളും 4 സിക്സുകളുമടക്കം പുറത്താകാതെ 115 റൺസ് നേടിയ സഞ്ജു ഈ സീസണിലെ ആദ്യ സെഞ്ച്വറിക്കാരനായി. സഞ്ജുവിനൊപ്പം ആയുഷ് മാത്രേയും (59 റിട്ടയേഡ് ഹർട്ട്),ശിവം ദുബേയും (10 പന്തുകളിൽ 20 റൺസ്) മികച്ച പ്രകടനം കാഴ്ചവച്ചതോടെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 212/2എന്ന സ്കോറിലെത്തി.മറുപടി​ക്കി​റങ്ങി​യ ഡൽഹി​ക്ക് 189ലേ എത്താനായുള്ളൂ. പാത്തും നി​സംഗ (41),ട്രിസ്റ്റൺ സ്റ്റബ്സ് (60) എന്നിവർ ഡൽഹിക്ക് വേണ്ടി പൊരുതിനോക്കി യെങ്കിലും തുടർച്ചയായ രണ്ടാം മത്സരത്തിലും ഡൽഹി തോൽവിയേറ്റുവാങ്ങി.

ചെന്നൈയിലെത്തിയ ശേഷം ഫോം കണ്ടെത്താൻ കഴിയാതിരുന്ന സഞ്ജു ഇന്നലെ ആദ്യ പന്തുമുതൽ ശ്രദ്ധിച്ചാണ് കളിച്ചത്. വലിച്ചടിച്ച് പുറത്താകുന്നതിന് പകരം സൂക്ഷ്മതയോടെ കളിച്ച് ഗ്രൗണ്ട് ഷോട്ടുകളിലൂട‌െ റൺസ് നേടുകയായിരുന്നു.26 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കമാണ് അർദ്ധസെഞ്ച്വറിയിലെത്തിയത്. ഓപ്പണിംഗിൽ റുതുരാജ് ഗെയ്ക്ക്‌വാദിനൊപ്പം 6.2 ഓവറിൽ 62 റൺസ് കൂട്ടിച്ചേർത്തു. റുതു പുറത്തായശേഷമെത്തിയ ആയുഷ് മാത്രേയ്ക്കൊപ്പം തകർത്തടിച്ചു.നേരിട്ട 52-ാമത്തെ പന്തിലാണ് സെഞ്ച്വറി പിറന്നത്.

ഐ.പി.എല്ലിൽ സഞ്ജുവിന്റെ ഐ.പി.എല്ലിലെ നാലാം സെഞ്ച്വറി

ഇന്നത്തെ മത്സരങ്ങൾ

ലക്നൗ Vs ഗുജറാത്ത് , 3.30 pm മുതൽ

മുംബയ് vs ആർ.സി.ബി, 7.30 pm മുതൽ

TAGS: NEWS 360, SPORTS, IPL SANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360