കയ്പമംഗലം: സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള സർഗ്ഗവരമ്പ് 2026 ത്രിദിന നാടകസാഹിത്യ ശിൽപ്പശാല പെരിഞ്ഞനം ഗ്രന്ഥപ്പുരയിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. നാടക സംവിധായകൻ കെ.വി.ഗണേഷ് ആമുഖപ്രഭാഷണം നടത്തി. ഗ്രന്ഥപ്പുര പ്രസിഡന്റ് റഷീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി.രവിപ്രകാശ്, യു.കെ.സുരേഷ് കുമാർ, ആദിത്യൻ കാതിക്കോട്, ശ്രീലത ടീച്ചർ , സലീഷ് പത്മിനി സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. നാടകരചന, സംവിധാനം, അഭിനയം തുടങ്ങി നാടകാവതരണത്തെ സമഗ്രമായി പരിശീലിപ്പിക്കുന്ന ശില്പശാല 13ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |