കൊച്ചി: മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ 24 മുതൽ മേയ് 1 വരെ അക്കിത്തഭാഗവത സപ്താഹം സംഘടിപ്പിക്കുന്നു. കുമരനല്ലൂർ അക്കിത്തഭാഗവത സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ഇളംകുന്നപ്പുഴ ദാമോദര ശർമ്മ യജ്ഞാചാര്യനാകും. മഹാകവി അക്കിത്തം വിവർത്തനം ചെയ്ത ശ്രീമഹാഭാഗവതം ആധാരമാക്കിയാണ് പാരായണവും സപ്താഹവും നടക്കുന്നത്.
24ന് വൈകിട്ട് ക്ഷേത്രസന്നിധിയിൽ ദേവസ്വം ഓഫീസർ ആർ. രഘുരാമൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ഇന്ദിര അക്കിത്തം കുമരനല്ലൂർ ആചാര്യവരണം നടത്തും. തുടർന്ന് യജ്ഞാചാര്യന്റെ മാഹാത്മ്യ പ്രഭാഷണം. ശ്യാമള, ജയശ്രീ തുറവൂർ, ജയശ്രീ പെരുമ്പാവൂർ എന്നിവരാണ് പാരായണത്തിൽ പങ്കെടുക്കുന്നത്.
രാവിലെ 6.30ന് വിഷ്ണു സഹസ്രനാമ സ്തോത്രത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് പാരായണവും പ്രഭാഷണവും. സമാപന ദിവസമായ മേയ് 1ന് ഉച്ചയ്ക്ക് 2ന് യജ്ഞസമർപ്പണം, ആചാര്യദക്ഷിണ, യജ്ഞപ്രസാദ വിതരണം എന്നിവയോടെ സപ്താഹം പൂർണമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |