തൃശൂർ: ഭാരതം കണ്ട ആദ്യത്തെ സാമൂഹിക വിപ്ലവകാരിയായിരുന്നു മഹാത്മാ ജ്യോതിറാവു ഫൂലേയെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ചെയർമാൻ രാജേഷ് സഹദേവൻ. ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് ചെയർമാൻ എ.വി.സജീവ് അദ്ധ്യക്ഷനായി. ജിതേഷ് ബൽറാം, അഡ്വ. റസിയ ബീവി, ഡെന്നിസ് ഡിക്കോസ്റ്റ, ജില്ലാ ഭാരവാഹികളായ സനീഷ്, പത്മജാ ബൽറാം, വിജയൻ, ഡോ. രാജാറാം, മനോജ് മച്ചാട്, കെ.ആർ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |