
ബെംഗളൂരു: ആർ.സി.ബിക്കെതിരായ മത്സരത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിൻഡർക്കതിരെ നടപടി എടുക്കുമെന്ന് ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ. മത്സരത്തിന്റെ 11-ാം ഓവറിൽ കളിക്കാർക്കൊപ്പം ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ടീം മാനേജർ കയ്യിലുണ്ടായിരുന്ന ഫോണെടുത്ത് നോക്കുകയായിരുന്നു. ഏറെനേരം റോമി ഫോൺ ഉപയോഗിച്ചു. തൊട്ടടുത്ത് ഇരിക്കുകയായിരുന്ന കൗമാരതാരം വൈഭവ് സൂര്യവംശി ഫോണിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
മത്സരത്തിനിടെ ഫോൺ ഉപയോഗിക്കുന്നതിൽ താരങ്ങൾക്കും ഒഫിഷ്യലുകൾക്കും വിലക്കുണ്ട്. ടീം മാനേജർ ഡഗൗട്ടിൽ ഫോൺ കൊണ്ടുവരുന്നതിൽ പ്രശ്‌നമില്ല. എന്നാൽ ഉപയോഗിക്കാൻ പാടില്ല. ഡ്രസ്സിംഗ് റൂമിലേ ടീം മാനേജർക്ക് ഉപയോഗിക്കാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |