
കൊച്ചി: ഇസിനോഫിലിക് മെനിഞ്ചൈറ്റിസ് സംശയിക്കുന്ന രോഗികൾക്കായി അമൃത ആശുപത്രിയിൽ സൗജന്യ അഡ്വാൻസ്ഡ് സി.എസ്.എഫ് പി.സി.ആർ പരിശോധന ആരംഭിച്ചു. രോഗത്തിന് കാരണമാകുന്ന ആൻജിയോസ്ട്രോംഗിലസ് കാന്റോനെൻസിസ് എന്ന പരാസൈറ്റിനെ കൃത്യമായി കണ്ടെത്താനാണ് ഈ സംവിധാനം. കേരള അസോസിയേഷൻ ഒഫ് ന്യൂറോളജിസ്റ്റിന്റെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം കൊച്ചി ഐ.എം.എ ഹൗസിൽ നടന്ന ന്യൂറോ ഇൻഫെക്ഷൻസ് ശില്പശാലയിൽ അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.വി. ബീന നിർവഹിച്ചു. ഡോ.കെ.പി. വിനയൻ, ഡോ.വൈശാഖ് ആനന്ദ്, ഡോ.വി. അനിൽ കുമാർ, ഡോ. സച്ചിൻ ഡേവിഡ്, ഡോ. ലളിത ബിശ്വാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |