SignIn
Kerala Kaumudi Online
Tuesday, 14 April 2026 12.30 PM IST

'സാരഥീയം ഏകദിന ക്യാമ്പ് '- വെള്ളാപ്പള്ളി നടേശൻ 19ന് അണക്കരയിൽ

Increase Font Size Decrease Font Size Print Page

തൊടുപുഴ: മലനാട് യൂണിയൻ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുമാരിസംഘം എന്നിവ സംയുക്തമായി നടത്തുന്ന ഏകദിന ക്യാമ്പ് 'സാരഥീയം" ഉദ്ഘാടനം ചെയ്യാനായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 19ന് അണക്കരയിൽ എത്തും. യൂണിയന്റെയും പോഷകസംഘടനകളുടെയും നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിക്കും. ശ്രീനാരായണ ധർമ്മത്തിൽ അടിയുറച്ച ഒരു ജീവിതശൈലി വളർത്തുന്നതിനും ലോകം ഇന്ന് നേരിടുന്ന വിവിധ തരത്തിലുള്ള ഭീഷണികളെ നേരിടുന്നതിന് യുവതലമുറയെ സജ്ജമാക്കുന്നതിനുമായാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. ലഹരിക്കെതിരായ പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്ലാസ്, സാമ്പത്തിക മാനേജ്‌മെന്റ്, തൊഴിൽ, ഒരു നല്ല സംരഭകത്വത്തിന് വേണ്ടത് എന്തെല്ലാം എന്നീ വിഷയങ്ങൾ ക്യാമ്പ് ചർച്ച ചെയ്യും. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ സംഘടനാ സന്ദേശം നൽകും. എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, യോഗം ഡയറക്ടർ ഷാജി പുള്ളോലിൽ എന്നിവർ ആശംസകളർപ്പിക്കും. വനിതാ സംഘം പ്രസിഡന്റ് സി.കെ. വത്സ, സെക്രട്ടറി ലതാ സുരേഷ്, വൈസ് പ്രസിഡന്റ് ജയമോൾ സുകു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുബാഷ് ശാന്തി, വൈസ് പ്രസിഡന്റ് വിഷ്ണു കാവനാൽ, സെക്രട്ടറി അരു നെടുംമ്പള്ളിൽ, കുമാരിസംഘം പ്രസിഡന്റ് കെ.ബി. രേഷ്മ, സെക്രട്ടറി അഞ്ചലി ഷാജി, സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുത്താഴെ, ആഷ്വിൻ തൊപ്പിപ്പാള എന്നിവർ സംസാരിക്കും. യൂണിയൻ കൗസിലർമാരായ പി.ആർ. രതീഷ്, പി.കെ. രാജൻ, മനോജ് ആപ്പാന്താനം, സുനിൽ കമ്പംമെട്ട്, കെ.കെ. രാജേഷ്, പ്രദീപ് അറഞ്ഞനാൽ എന്നിവർ പങ്കെടുക്കും. ശാഖാ നേതാക്കൾ വിശിഷ്ടാതിഥികളാകും. 'ധാർമ്മികത വിളയുന്ന കുടുംബവും ഗുരുദേവ ദർശനവും" എന്ന വിഷയത്തിൽ വി.കെ. സുരേഷ് ബാബു കൂത്തുപറമ്പ് പഠനക്ലാസ് നയിക്കും. എണ്ണൂറോളം പേർ പങ്കെടുക്കുന്ന ക്യാമ്പിൽ സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.