SignIn
Kerala Kaumudi Online
Tuesday, 14 April 2026 3.55 PM IST

അടിമാലിക്കാ‌ർ ചോദിക്കുന്നു, എന്ന് വരും ഇവിടെയൊരു സിവിൽ സ്റ്റേഷൻ

Increase Font Size Decrease Font Size Print Page

അടിമാലി: അടിമാലി ടൗൺ കേന്ദ്രീകരിച്ച് സിവിൽ സ്റ്റേഷൻ നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അടിമാലിയിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വർഷങ്ങളായി വാടകക്കെട്ടിടങ്ങളിലാണ്. അടിമാലി എക്‌സൈസ് റേഞ്ച് ഓഫീസ്, നാർക്കോട്ടിക് ഓഫീസ്, ഇ.എസ്.ഐ ഡിസ്‌പെൻസറി, മോട്ടോർ വാഹന വകുപ്പ് ഓഫീസ് തുടങ്ങിയവയൊക്കെ വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അടിമാലിയിലെ ചില സ്ഥാപനങ്ങൾ മാത്രമാണ്. അരഡസനിലധികം പഞ്ചായത്തുകളിൽ നിന്ന് ആളുകൾ വിവിധ സർക്കാർ സേവനങ്ങൾക്കായി അടിമാലി ടൗണിനെയാണ് ആശ്രയിക്കുന്നത്. അടിമാലി ടൗണിലെത്തിയ ശേഷം ടൗണിന്റെ പല ഭാഗങ്ങളിലായി കിടക്കുന്ന സർക്കാർ സ്ഥാപനങ്ങളിലെത്താൻ ആളുകൾ പിന്നെയും പണം മുടക്കണം. സിവിൽ സ്റ്റേഷൻ നിർമ്മിച്ചാൽ വാടകയിനത്തിൽ നഷ്ടമാകുന്ന ഭീമൻ തുകയും സർക്കാരിന് ഒഴിവാക്കാം.

വന്നാൽ ചില്ലറയല്ല ഉപകാരം

ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സർക്കാർ സ്ഥാപനങ്ങളെ സിവിൽ സ്റ്റേഷൻ നിർമ്മിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവന്നാൽ പൊതുജനത്തിന് വലിയ ഉപകാരമാകും. ഈ സാഹചര്യത്തിലാണ് പണി കഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സിവിൽ സ്റ്റേഷന്റെ നിർമ്മാണ ജോലികൾക്ക് വേണ്ട നടപടികളുടെ കാര്യത്തിൽ വേഗത കൈവരിക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ട ഭൂമി കണ്ടെത്തുന്ന കാര്യങ്ങളിലടക്കം മുമ്പ് കൂടിയാലോചനകൾ നടന്നിരുന്നു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.