SignIn
Kerala Kaumudi Online
Tuesday, 14 April 2026 3.57 PM IST

'സുതാര്യത ഉറപ്പാക്കണം'

Increase Font Size Decrease Font Size Print Page
election

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ശതമാനം ഉൾപ്പെടെ മുഴുവൻ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. വിവരങ്ങൾ പുറത്തുവിടുന്നതിലെ താമസം ദുരൂഹമാണ്. തിരഞ്ഞെടുപ്പ് വിവരങ്ങളുടെ സമയബന്ധിതമായ പ്രസിദ്ധീകരണം അനിവാര്യമാണ്. ജനങ്ങൾക്ക് വോട്ടവകാശം മാത്രമല്ല, വിവരങ്ങൾ അറിയാനുള്ള അവകാശവും തുല്യമായി സംരക്ഷിക്കപ്പെടണമെന്ന് മൂവ്മെന്റ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ.പി. ശങ്കരൻ, എൻ. മാധവൻകുട്ടി, പ്രൊഫ. സൂസൻ ജോൺ, പ്രൊഫ. കെ.സി എബ്രഹം, പ്രൊഫ. എൽസമ്മ ജോസഫ് അറക്കൽ, പ്രൊഫ. എം.ഡി ആലീസ് തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, IHRM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.