
തൃശൂർ: കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂരിനെതിരെ വിമർശനം ഉന്നയിച്ച സുനിൽ ലാലൂരിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് പരാതി. കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷൈനാണ് പരാതി നൽകിയത്. ഇതിനിടെ ജോസ് വള്ളൂരിനെ അനുകൂലിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് കുമാർ രംഗത്തുവന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പ്രവർത്തകർക്ക് ആവേശം നൽകിയും മുന്നോട്ടുപോയ ജോസ് വള്ളൂരിലെ 'സന്ധ്യ സമയത്തെ സ്വപ്നാടന പക്ഷിക്ക്' തകർക്കാനാവില്ലായെന്ന് പ്രമോദ് ഫേസ്ബുക്കിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |