
മാള: കാർമ്മൽ കേളേജ് എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി 'സെനിത്ത് സമ്മർ' ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിനായി നടത്തിയ 'നോവ - ടാലന്റ്' ഇന്റർ സ്‌കൂൾ ടാലന്റ് ഹണ്ട് വിജയികളായ വിദ്യാർത്ഥികൾ ഇതിനകം പ്രവേശനം നേടി. പരിശീലനം സൗജന്യമാണ്. വിദ്യാർത്ഥികളുടെ വികസനമാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഡോ. സി. റിനി റഫേൽ അറിയിച്ചു. 9, 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ അർഹരായ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ലീഡർഷിപ്പ് ട്രെയിനിംഗ്, കരിയർ ഗൈഡൻസ് തുടങ്ങിയവ പരിശീലിപ്പിക്കും. 22 മുതൽ 24 വരെ കേളേജ് ക്യാമ്പസിലാണ് ക്യാമ്പ്. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |