SignIn
Kerala Kaumudi Online
Wednesday, 15 April 2026 4.55 PM IST

മദ്യ ലഹരിയിൽ മകനെ മർദ്ദിച്ച പിതാവ് റിമാൻഡിൽ

Increase Font Size Decrease Font Size Print Page

തൊടുപുഴ: മദ്യ ലഹരിയിൽ പതിനഞ്ചുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ പിതാവിനെ റിമാൻഡ് ചെയ്തു. തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂരിൽ ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ പിതാവ് കസേരയും കാപ്പി വടിയും ഉപയോഗിച്ച് നടത്തിയ മർദ്ദനത്തിൽ കുട്ടിയുടെ കൈയ്ക്കും പുറത്തും പരിക്കുണ്ട്. രാത്രിയിൽ പുറത്തു പോയി വരാൻ വൈകിയെന്ന കാരണത്താലാണ് മകനെ ക്രൂരമായി മർദ്ദിച്ചത്. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയ സമയം മകൻ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയും മാതാവും രാത്രി തന്നെ കരിമണ്ണൂർ പൊലീസിലെത്തി പരാതി നൽകി. പൊലീസ് ഇവരുടെ മൊഴിയെടുത്ത ശേഷം പിതാവിനെ ഇന്നലെ രാവിലെ അറസ്റ്റു ചെയ്തു. ഇടുക്കി വാഴത്തോപ്പ് സ്വദേശികളായ ഇവർ കഴിഞ്ഞ ഒരു വർഷത്തോളമായി മഞ്ചിക്കല്ല് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

TAGS: CASE DIARY, KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.