
പാലപ്പിള്ളി :അതിരപ്പിള്ളിയിലെ മഞ്ഞ കൊമ്പൻ എന്ന കാട്ടാനയ്ക്ക് തുമ്പിക്കൈക്ക് ഗുരുതര പരിക്ക്. പരിക്കുകളോടെ അലയുന്ന ആന ഇപ്പോൾ പാലപ്പിള്ളി എസ്‌റ്റേറ്റിലെ ചൊക്കനയിലാണ്. കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാകാം മഞ്ഞക്കൊമ്പന് പരിക്കേറ്റതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ആർ.ആർ.ടി സംഘം ആനയെ നിരീക്ഷിക്കുകയാണ്. മയക്കുവെടി വെച്ച് ആനയെ ചികിത്സിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായി വെറ്ററിനറി ഡോക്ടർമാരുടെ പ്രത്യേക സംഘം ഉടൻ സ്ഥലത്തെത്തും.ആന വനത്തിനുള്ളിൽ മറഞ്ഞിരിക്കുകയാണെന്നും കൃത്യമായ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. മദപ്പാടിൽ അപകടകാരിയാണ് മഞ്ഞക്കൊമ്പൻ. മൂന്നുപേരെ ഇതിനോടകം കൊന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |