തളിപ്പറമ്പ്: അനധികൃതമായി സൂക്ഷിച്ച 22.500 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. നടുവിൽ പള്ളിത്തട്ട് രാജീവ് ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന അമ്പഴത്തിനാൽ വീട്ടിൽ പ്രവീഷ് എന്ന മാക്കുട്ടിയിൽ നിന്നാണ് മദ്യം പിടികൂടിയത്. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.പി ജിഷ്ണു കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവിഷ് പിടിയിലായത്.
പ്രവിഷിനെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. റെയ്ഡിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ എം.മുനീറ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജിൽ കുമാർ, ജിതിൻ ആന്റണി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി. പ്രദീപ് കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)
കെ.അഹമ്മദ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പുരുഷോത്തമൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |