SignIn
Kerala Kaumudi Online
Saturday, 25 April 2026 4.08 AM IST

'ബൈ ബൈ പിണറായി' ബോർഡ്: അടുവാശേരി കോൺഗ്രസ് ഓഫീസിൽ സി.പി.എം അതിക്രമം

Increase Font Size Decrease Font Size Print Page
kv-pou
വടക്കേ അടുവാശേരിയിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: 'ബൈ ബൈ പിണറായി' എന്നെഴുതിയ ഫ്ളക്സ് ബോർഡ് വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് കുന്നുകര പഞ്ചായത്തിലെ വടക്കേ അടുവാശേരിയിൽ കോൺഗ്രസ് ഓഫീസിൽ കയറി സി.പി.എം അതിക്രമം നടത്തിയതായി പരാതി.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അടുവാശേരി കവലയിൽ ഞായറാഴ്ച കോൺഗ്രസ് സ്ഥാപിച്ച 'ബൈ ബൈ പിണറായി' ബോർഡ് രാത്രിയിൽ തീയിട്ട് നശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി കോൺഗ്രസ് ഓഫീസിന് മുന്നിൽ മറ്റൊരു ഫ്ളക്സ് സ്ഥാപിക്കുന്നതിനിടെ സി.പി.എം ലോക്കൽ സെക്രട്ടറി വി.കെ. അനിലിന്റെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിട്ടെന്നാണ് പരാതി.

കത്തി ഉൾപ്പെടെ മാരകായുധങ്ങളുമായാണ് അക്രമം നടത്തിയതെന്നും ഓഫീസിൽ കയറി കാരംസ് ബോർഡ്, കസേര, മേശ, ഫ്ളക്സ് ബോർഡുകൾ തുടങ്ങിയവ നശിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പൊലീസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി വി.കെ. അനിൽ, പ്രവർത്തകരായ ലൂയിസ്, തമ്പി, വിപിൻ, ജോണി, ജ്യോതിഷ്, ഷൈജൻ എന്നിവർക്കെതിരെ ചെങ്ങമനാട് പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഇൻസ്പെക്ടർ എൻ.ബി. ഷൈജു 'കേരളകൗമുദി'യോട് പറഞ്ഞു. സ്ഥലത്ത് വൻ പൊലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഷിബി പുതുശ്ശേരി അദ്ധ്യക്ഷനായി. ഫ്രാൻസിസ് തറയിൽ, അഷ്‌റഫ് വയലോടൻ, കെ.ആർ. നന്ദകുമാർ, എം.എ സുധീർ, എം.എ. അബ്ദുൽ ജബ്ബാർ, സി.യു. ജബ്ബാർ, ആർ. അനിൽ, ഗീത കൃഷ്ണൻ, വി.കെ. അബ്ദുൽ അസീസ്, ഷജിൻ ചിലങ്ങര, ടി.കെ. അജികുമാർ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, UDF, CLASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.