അന്തിക്കാട്: മണലൂർ കാരമുക്കിൽ തെരുവ് നായ്ക്കൾ സംഘം ചേർന്ന് ആട്ടിൻകുട്ടിയെ കൊന്നു തിന്നു. കാരമുക്ക് നാല് സെന്റിന് സമീപം വന്നേരി പ്രദീപിന്റെ ആടിനെയാണ് പത്തോളം വരുന്ന നായ്ക്കൾ ചേർന്ന് ആക്രമിച്ചത്.
വ്യാഴാഴ്ച രാവിലെ കൂട്ടിലായിരുന്ന ആടിനെ കടിച്ച് വലിച്ചിഴച്ച് സമീപത്തെ പറമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും നോക്കി നിൽക്കെ നായ്ക്കൾ ആടിനെ പൂർണ്ണമായും തിന്നു തീർത്തു.
ബാക്കിയുള്ള ആടുകളെ കൂടി നായ്ക്കൾ അപായപ്പെടുത്തുമോ എന്ന ഭീതിയിലാണ് പ്രദീപ്. തെരുവ് നായ്ക്കളെ പിടികൂടാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വി.വി. സജീന്ദ്രൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |