
കൊടുങ്ങല്ലൂർ : പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജ് ഫിസിക്‌സ്, കെമിസ്ട്രി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഐ.ക്യു.എ.സി യുമായി സഹകരിച്ച് നടത്തുന്ന 60 മണിക്കൂർ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ.ഡോ. രമ്യ ആർ. നിർവഹിച്ചു. 27 വരെ നടത്തുന്ന പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നും 21 ഓളം ബിരുദവിദ്യാർത്ഥികൾ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ലവ്‌ലി ജോർജ്ജ്, ഫിസിക്‌സ് വിഭാഗം മേധാവി ഡോ.ഒ. രഘു , കെമിസ്ട്രി വിഭാഗം മേധാവി ഡോ. സുമ സി. എസ്., കോർഡിനേറ്റർമാരായ ഡോ. ഷൈൻ എ., ഡോ. ധന്യ എൻ. പി. എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |