
കീവ്: യുക്രെയിനിൽ മാരക ആക്രമണം അഴിച്ചുവിട്ട് റഷ്യ. കീവ്, ഒഡേസ, നിപ്രോ എന്നിവിടങ്ങളിലുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ കുട്ടികളുൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. യുക്രെയിനിൽ ഈ വർഷമുണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ആക്രമണമാണിത്. ഇന്നലെ പുലർച്ചെ 700ലേറെ ഡ്രോണുകളും മിസൈലുകളുമാണ് യുക്രെയിന് നേരെ റഷ്യ വിക്ഷേപിച്ചത്. അതേ സമയം, ഊർജ്ജ, സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് റഷ്യ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |