
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡും (യു.സി.സി) മതവുമായി യാതൊരു ബന്ധമില്ലെന്ന് സുപ്രീംകോടതി. ഭരണഘടന മുന്നോട്ടുപോകുന്ന ആഗ്രഹമാണ് ഏകീകൃത സിവിൽ കോഡ്. മുസ്ലിം വ്യക്തി നിയമത്തിലെ പിന്തുടർച്ചാവകാശ വ്യവസ്ഥകളിൽ മുസ്ലിം സ്ത്രീകൾക്ക് വിവേചനമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്. യു.സി.സി നടപ്പാക്കാൻ സമൂഹം എത്രത്തോളം തയ്യാറായിട്ടുണ്ടെന്നതാണ് പ്രധാന ചോദ്യമെന്ന് ബെഞ്ചിലെ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി പറഞ്ഞു. ന്യായ നാരീ ഫൗണ്ടേഷൻ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |