SignIn
Kerala Kaumudi Online
Saturday, 25 April 2026 7.52 AM IST

പൊതുനിരത്തുകൾ ചോരക്കളം... മൂന്നാഴ്ച്ച, 20 ജീവൻ നഷ്ടം...

Increase Font Size Decrease Font Size Print Page
accident

തൃശൂർ: പൊതുനിരത്തുകളെ ചോരക്കളങ്ങളാക്കി മൂന്നാഴ്ച്ചയ്ക്കുള്ളിൽ പൊലിഞ്ഞത് ഇരുപതോളം ജീവനുകൾ. ഏപ്രിൽ ഒന്ന് മുതൽ ഇന്നലെ വരെയുണ്ടായ അപകടങ്ങളിൽ മരിച്ചവരിൽ ഭൂരിഭാഗവും 30 വയസിന് താഴെയുള്ളവർ. ബൈക്കപകടങ്ങളിൽപെട്ടാണ് മരണം. അമിതവേഗത്തിൽ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചും ഡിവൈഡറുകളിൽ ഇടിച്ചുമാണ് പല അപകടങ്ങളും സംഭവിച്ചത്. ഇതിനുപുറമേ അശ്രദ്ധമായ ഡ്രൈവിംഗിലൂടെ എതിർദിശയിലുള്ള വാഹനങ്ങളിലിടിച്ച് മരിച്ചവരുമുണ്ട്. ഈ മാസം ചെറുതും വലുതുമായ എഴുപതോളം അപകടങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.

ഏപ്രിൽ ഒന്നുമുതൽ 17 വരെ മരിച്ചവർ

ഏപ്രിൽ 17
കുതിരാനിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഗുരുവായൂർ പുത്തമ്പല്ലി പിഷാരത്ത് ആദർശ് (21).
വാടാനപ്പിള്ളിയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് എളവള്ളി മുസ്ലീംവീട്ടിൽ മൊയ്‌നൂദ്ദീൻ ജിസ്തി(29).

ഏപ്രിൽ 16
പട്ടിക്കാട് മേൽപ്പാലത്തിന് സമീപം ബൈക്ക് ഡിവൈഡറിലിച്ച് പാലക്കാട് കല്ലേക്കാട് വടക്കേപ്പുര വീട്ടിൽ സുരേഷ് കുമാർ (45).
വടക്കാഞ്ചേരി അകമലയിൽ കാറിടിച്ച് കാൽനട യാത്രക്കാരി അകമല അയ്യൻകോട് ചെമ്പത്ത് വീട്ടിൽ കൃഷ്ണന്റെ ഭാര്യ ലീല (56).
പൊന്നാനി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ചാവക്കാട് അകലാട് ശിഹാബ് (38).
ഗുരുവായൂർ തൊഴിയൂരിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വടക്കേക്കാട് ചന്ദനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് (24).

ഏപ്രിൽ 14
കാഞ്ഞാണി മാങ്ങാട്ടുകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അന്തിക്കാട് പൂക്കാട്ട് രാജൻ മകൻ അശ്വിൻ (23), മണലൂർ തയ്യിൽ ഷാജുവിന്റെ മകൻ വിഷ്ണു (20).

ഏപ്രിൽ 13
ബസിൽ നിന്ന് വീണ് ചാലക്കുടി മേലൂർ നെറ്റിക്കാടൻ എൻ.ടിജോർജ് (73).
അന്നകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വെങ്കിടങ്ങ് സ്വദേശി എലുവത്തിങ്കൽ സണ്ണി (63).

ഏപ്രിൽ 12
തിരുവില്വാമല പഴമ്പാലക്കോട് കൂട്ടുപാതയ്ക്ക് സമീപം ടാങ്കർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികനായ പട്ടിപ്പറമ്പ് കുന്നത്തുവീട്ടിൽ നാരായണൻ(74).

ഏപ്രിൽ 10
കേച്ചേരി തലക്കോട്ടുകരയിൽ ബൈക്കും സ്‌കൂട്ടറും ഇടിച്ച് ബൈക്ക് യാത്രികൻ അമ്പലപുരം കിറണുമാക്കൽ അബ്ദുൾ റഹ്മാൻ മകൻ മുഹമ്മദ്(52).

ഏപ്രിൽ 09
വാഹനാപകടത്തിൽ അവിട്ടത്തൂരിൽ വോട്ട് ചെയ്തുമടങ്ങിയ ഗൃഹനാഥൻ പേരാമ്പ്ര തേശ്ശേരി കരുവാൻ വീട്ടിൽ ഗോപി (61).

ഏപ്രിൽ 08
നന്തിക്കരയിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് നന്തിക്കര മഠത്തിപറമ്പിൽ സതീശൻ (69).

ഏപ്രിൽ 07
കൊരട്ടി മുരിങ്ങൂരിൽ ബസിനടിയിൽപ്പെട്ട് യാത്രക്കാരി ആറ്റമ്പാടം കവരപ്പറമ്പിൽ കൊച്ചാപ്പുവിന്റെ ഭാര്യ ചന്ദ്രു (65).

ഏപ്രിൽ 02
ചാലക്കുടിയിൽ കോട്ടാറ്റ് ബൈക്കുകൾ കൂട്ടിയിടിച്ച് കോട്ടാറ്റ് പതിയപറമ്പിൽ ആന്റണി (70).
കൊടകര വൃന്ദാവൻ ജംഗ്ഷനിൽ ബൈക്കിൽ കാറിടിച്ച് മരത്താക്കര കൊട്ടിയാട്ടിൽ ജിതിൻ.
മാള കുണ്ടായിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അഷ്ടമിച്ചിറ കുളങ്ങരപുറത്ത് മണിയുടെ മകൻ കൃഷ്ണദാസ് (25).

അമിതവേഗം നിയന്ത്രിച്ചാൽ അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനാകും. പല അപകടങ്ങൾക്കും വഴിവയ്ക്കുന്നത് ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള ഡ്രൈവിംഗാണ്.

പി.വി.ബിജു, എം.വി.ഡി,
ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് തൃശൂർ ആർ.ടി.ഒ.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.