
തൃശൂർ: ഐ.ആർ.സി.ടി.സിയുടെ ആഭിമുഖ്യത്തിൽ ഭാരത് ഗൗരവ് സ്‌പെഷൽ ടൂറിസ്റ്റ് ട്രെയിൻ ദിവ്യ ദ്വാരക സോമനാഥ് യാത്ര മേയ് 10ന് തിരുനെൽവേലിയിൽ നിന്നും ആരംഭിക്കും. 10 ദിവസം നീളുന്ന യാത്രയിൽ ഗുജറാത്തിലെ പ്രമുഖ ക്ഷേത്രങ്ങളും ഗോവയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദർശിക്കാം. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് സ്റ്റേഷനുകളിൽ നിന്ന് ട്രെയിൻ കയറാം.
മുതിർന്നവർക്ക് 28,760 രൂപയും കുട്ടികൾക്ക് 27,100 രൂപയുമാണ് നിരക്ക്. വെബ്‌സൈറ്റ്: www.irctcoturism.com. ഫോൺ: 8287932082 (എറണാകുളം), 8287932095 (തിരുവനന്തപുരം), 8287932098 (കോഴിക്കോട്) വാർത്താസമ്മേളനത്തിൽ പി.സാം ജോസഫ്, വിനോദ് നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |