
പാലക്കാട്: ശാസ്ത്ര, എൻജിനീയറിംഗ് മേഖലകളിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്റെയും സാങ്കേതിക ശേഷി ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാലക്കാട് ഐ.ഐ.ടിയിൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് മെറ്റീരിയൽസ് ആൻഡ് മെറ്റലർജിക്കൽ എൻജിനീയറിംഗ് എന്ന പുതിയ കോഴ്സ് ആരംഭിച്ചു. ഊർജ്ജം, ബഹിരാകാശം, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ അഡ്വാൻസ്ഡ് മെറ്റീരിയലുകൾക്ക് നിലവിലുള്ള സാധ്യത മുൻനിറുത്തിയാണ് കോഴ്സ് ആരംഭിച്ചത്.
അക്കാഡമിക ഗവേഷണ നവീകരണ പദ്ധതികൾ കൂടുതൽ കരുത്തുറ്റതാക്കുക എന്നതാണ് ലക്ഷ്യം.
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന മാധവ സൂപ്പർകമ്പ്യൂട്ടിംഗ് ഫെസിലിറ്റി ഐ.ഐ.ടിയിലെ അന്തർവൈജ്ഞാനിക ഗവേഷണങ്ങളെ പുതിയ തലങ്ങളിലെത്തിക്കും.
തന്മാത്രകളുടെ ഘടനാപരമായ വിശകലനത്തിന് 500 എം.എച്ച് സെഡ് എൻ.എം.ആർ സ്‌പെക്ട്രോമീറ്റർ
ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങളുടെ പരിഷ്‌കരണത്തിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച 500 എം.എച്ച്.സെഡ് ന്യൂക്ലിയർ മാഗ്നറ്റിക് റെസൊണൻസ് സ്‌പെക്ട്രോമീറ്റർ ഐ.ഐ.ടി ഡയറക്ടർ പ്രൊഫ. എ.ശേഷാദ്രി ശേഖർ ഉദ്ഘാടനം ചെയ്തു. തന്മാത്രകളുടെ ഘടനാപരമായ വിശകലനം അതീവ കൃത്യതയോടെ നടത്താൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, ബയോളജിക്കൽ സയൻസ് ആൻഡ് എൻജിനീയറിംഗ് മേഖലകളിലെ ഗവേഷണങ്ങൾക്ക് പുറമേ വ്യവസായ മേഖലയുമായുള്ള സഹകരണത്തിനുമുതകുന്നതാണ് എൻ.എം.ആർ സ്‌പെക്ട്രോമീറ്റർ.
2026 -27 വർഷത്തിൽ ബി.ടെക് പ്രോഗ്രാം ആരംഭിക്കും.
30 വിദ്യാർത്ഥികൾക്കാണ് പ്രവേശനം.
പ്രധാന കേന്ദ്രമായി ഡിപ്പാർട്ട്‌മെന്റ് ഒഫ് മെറ്റീരിയൽസ് ആൻഡ് മെറ്റലർജിക്കൽ എൻജിനീയറിംഗ് പ്രവർത്തിക്കും.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പൂനെയിലെ സിഡാക്കുമായി (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഒഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്) സഹകരിച്ച് കാമ്പസിൽ 'മാധവ സൂപ്പർകമ്പ്യൂട്ടിംഗ് ഫെസിലിറ്റി' സജ്ജമാക്കിയിട്ടുണ്ട്.
മെറ്റീരിയൽ ഡിസൈൻ, മരുന്ന് നിർമ്മാണ ഗവേഷണം, കാലാവസ്ഥാ വ്യതിയാന പഠനം, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലെ അതിസങ്കീർണമായ പരീക്ഷണങ്ങൾക്കും ഡാറ്റാ വിശകലനങ്ങൾക്കും ഈ ഹൈപെർഫോമൻസ് കമ്പ്യൂട്ടിംഗ് കരുത്തേകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |