
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വൈശാഖമാസത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന "സുകൃതപഥം പരിപാടികൾക്ക് തുടക്കമായി. ഏപ്രിൽ 18 മുതൽ മെയ് 15 വരെ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർമാൻ പി.എൽ. ബാബു ഉദ്ഘാടനം നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.പി. അജയൻ അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ മനോജ് നായർ, ദേവസ്വം ബോർഡ് മെമ്പർ സുരേഷ് ബാബു, ദേവസ്വം ഓഫീസർ രഘുരാമൻ എന്നിവർ സംസാരിച്ചു. ഇന്നലെ മുതൽ ആരംഭിച്ച ഭാഗവത സപ്താഹത്തിന്റെ മാഹാത്മ്യം സപ്താഹാചാര്യൻ ചെന്നൈ അനന്തനാരായണൻ സ്വാമി ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |