
കൊച്ചി: വനിതാ സംവരണ ബിൽ പാർലമെന്റിൽ അട്ടിമറിച്ച കോൺഗ്രസ്, സി.പി.എം ഇൻഡി സഖ്യത്തിന്റെ നിലപാട് സ്ത്രീ വിരുദ്ധമാണെന്ന് നാഷണലിസ്റ്റ് വനിത കോൺഗ്രസ് സംസ്ഥാന കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മഞ്ജു സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളിലും പ്രതിഷേധ സദസ് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആൻ എബെൽ, ലാലി മായ, ജിൻസി ജേക്കബ് ഭാരവാഹികളായ സന്ധ്യ വട്ടിയൂർക്കാവ്, സൈനബ പൊന്നാരിമംഗലം പ്രീത മനോജ്, രമ്യ ശബരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |