
ഹൈദരാബാദ്: ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 10 റൺസിന്റെ വിജയം സ്വന്താമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിനൊടുവിലാണ് ഹൈദരാബാദ് സീസണിലെ നിർണായക വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ സൺറൈസേഴ്‌സ് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിച്ചു. എന്നാൽ തോൽവിയോടെ സിഎസ്‌കെ പട്ടികയുടെ താഴെത്തട്ടിൽ തന്നെ തുടരുകയാണ്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിന് മികച്ച തുടക്കം നൽകിയത്. വെറും 15 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി തികച്ച അഭിഷേക്, വൈഭവ് സൂര്യവൻശിക്കൊപ്പം സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന റെക്കാഡും പങ്കിട്ടു. മദ്ധ്യനിരയിൽ ഹെൻറിച്ച് ക്ലാസൻ നേടിയ അർദ്ധ സെഞ്ച്വറിയും ടീമിനെ മികച്ച സ്‌കോറിലെത്തിക്കാൻ സഹായിച്ചു.
മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷയിലായിരുന്ന ചെന്നൈയ്ക്ക് അവസാന 10 ഓവറിൽ വേണ്ടിയിരുന്ന 84 റൺസ് കണ്ടെത്താനായില്ല. മലയാളി താരം സഞ്ജു സാസൺ ഒരു സിക്സർ മാത്രം നൽകി കൂടാരം കയറി. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഇഷാൻ മലിംഗയുടെ തകർപ്പൻ ബൗളിംഗാണ് സിഎസ്‌കെയുടെ വഴിമുടക്കിയത്. അവസാന ഓവറിൽ വിജയിക്കാൻ ആവശ്യമായ റൺസ് വിട്ടുകൊടുക്കാതെ ഹൈദരാബാദ് ബൗളർമാർ ജയം പിടിച്ചെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |