
പെരുമ്പാവൂർ: സി.പി.എം.നേതാവും മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും കേരഫെഡ് മുൻ ചെയർമാനുമായ വി.പി.ശശീന്ദ്രന്റെ നിര്യാണത്തിൽ മേതല കനാൽ കവല ജംഗ്ഷനിൽ നടന്ന അനുശോചന യോഗം മുൻമന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. സുജു ജോണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്. സതീഷ്, പി. ആർ. മുരളീധരൻ, അഡ്വ. പുഷ്പ ദാസ്, അഡ്വ. എൻ.സി.മോഹനൻ, ഡോ. ജോ ജോസഫ്,ബേസിൽ പോൾ, സി. എം. അബ്ദുൾ കരീം, മുൻ എം.എൽ.എ. സാജു പോൾ, പി.കെ.രാജീവൻ, ശാരദ മോഹൻ, പി. കെ. ജമാൽ, വി. എം. ജുനൈദ്, എ. കെ. സുജീഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |