
തൃശൂർ: തൃശൂർ പൂരം എക്‌സിബിഷനിൽ 'ലഹരി മുക്ത ഭവനം' സന്ദേശവുമായി എക്‌സൈസ് വകുപ്പിന്റെ വിമുക്തി പവലിയൻ. അറിവാണ് ലഹരി, കലയിലാണ് ലഹരി, കായികമാണ് ലഹരി, ജീവിതമാണ് ലഹരി എന്നീ സന്ദേശങ്ങൾ വിവരിക്കുന്ന ബോർഡുകളും, മത്സരങ്ങളും ഫോട്ടോ പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സി. കെ സജികുമാർ നിർവഹിച്ചു. വിനീത് രവി, ജയചന്ദ്രൻ, സുരേഷ്,അരുൺ, എം. ഉണ്ണി,പി. വി ബെന്നി, ഒ. ജെ രാജീവ്, എൻ. എൻ ജയേഷ് എന്നിവർ സംസാരിച്ചു. ടി. ജി മോഹനൻ, പി. ആർ സന്തോഷ്, എം. ബി വത്സരാജ്, ഷഫീഖ് യൂസഫ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |