SignIn
Kerala Kaumudi Online
Saturday, 25 April 2026 7.49 AM IST

കൊടുങ്ങല്ലൂരിൽ ചാന്താട്ടം

Increase Font Size Decrease Font Size Print Page

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ചാന്താട്ടം നടന്നു. മേട മാസത്തിലെ കാർത്തിക നാളായ ഇന്നലെ രാവിലെ 9.30ന് നടന്ന ചാന്താട്ടത്തിന് കുന്നത്ത് മഠം പരമേശ്വരനുണ്ണി അടികൾ മുഖ്യകാർമ്മികത്വം വഹിച്ചു. ചാന്താട്ടത്തിന്റെ പ്രസാദം വാങ്ങുന്നതിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ആറുമുതൽ പ്രസാദത്തിനായി കാത്തുനിന്ന എല്ലാ ഭക്തർക്കും പ്രസാദം വിതരണം ചെയ്തു. ഇന്നലെ ദാരുബിംബത്തിൽ നിന്ന് അഴിച്ചുമാറ്റിയ തിരുവാഭരണങ്ങൾ കർക്കടകം ഒന്നിന് മാത്രമേ ഭഗവതി വിഗ്രഹത്തിൽ ചാർത്തുകയുള്ളൂ. ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, അസി. കമ്മീഷണർ എം.ആർ.മിനി, ദേവസ്വം മാനേജർ കെ.വിനോദ് എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.