SignIn
Kerala Kaumudi Online
Saturday, 25 April 2026 8.14 PM IST

വടക്കാഞ്ചേരി ഇനി ഏതു ചേരിയിൽ

Increase Font Size Decrease Font Size Print Page

വടക്കാഞ്ചേരി: അതിർത്തികൾ മാറിയതിന് ശേഷം കൃത്യമായ രാഷ്ട്രീയ ചായ്‌വ് പ്രവചിക്കാനാകാത്ത മണ്ഡലം. മണ്ഡല പുനർനിർണയത്തിന് ശേഷം മൂന്ന് തിരഞ്ഞെടുപ്പുകളിൽ രണ്ട് തവണ യു.ഡി.എഫിനെയും ഒരു തവണ എൽ.ഡി.എഫിനെയും തുണച്ച മണ്ഡലം. വോട്ടെടുപ്പിന് ശേഷം വന്ന വിലയിരുത്തലുകളിൽ യു.ഡി.എഫ് ഏറെ ആവേശത്തിലാണ്. എന്നാൽ വടക്കാഞ്ചേരിയുടെ മണ്ണ് ഇക്കുറിയും ചുവന്നു തന്നെയിരിക്കുമെന്ന് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. എന്നാൽ ഇക്കുറി എല്ലാം മാറി മാറിയുമെന്ന വിശ്വാസത്തിലാണ് എൻ.ഡി.എ. വികസനം സമസ്ത മേഖലയിലും എത്തിക്കാനായെന്നും ജനങ്ങൾ അത് മറക്കില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി പറയുന്നു. ജില്ലയിലെ പ്രായം കുറഞ്ഞ എം.എൽ.എ മാരിൽ ഒരാളായി നിയമസഭയിലുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വൈശാഖ്. എന്നാൽ എൻ.ഡി.എയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥി ഉല്ലാസ് ബാബു. സ്ഥാനാർത്ഥികൾ പ്രതീക്ഷകൾ പങ്കുവച്ച് കേരളകൗമുദിയോട് സംസാരിക്കുന്നു.


ജനങ്ങളിൽ വിശ്വാസം : സേവ്യർ


വിജയം ഉറപ്പ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. സാധാരണക്കാർക്ക് വേണ്ടി സന്ധിയില്ലാത്ത പോരാട്ടത്തിന്റെ ഭാഗമാണ് അഞ്ച് വർഷത്തെ എം.എൽ.എ പദവി. ആ പോരാട്ടം ഇനിയും തുടരുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി പറയുന്നു.

തിരക്കൊഴിയാതെ...

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും തിരക്കൊഴിഞ്ഞിട്ടില്ലെന്ന് സേവ്യർ പറയുന്നു. പ്രവർത്തകരുമൊത്ത് തിരഞ്ഞെടുപ്പ് വിശകലനം പൂർത്തിയാക്കി. പാർട്ടി പരിപാടികൾ ധാരാളമുണ്ട്. തിരഞ്ഞെടുപ്പിൽ രാവും പകലും പ്രവർത്തിച്ചവരെ നേരിൽ കാണാൻ സമയം കണ്ടെത്തുന്നു.


നിയമസഭയിൽ ഉണ്ടാകും : വൈശാഖ്


ജില്ലയിലെ പ്രായം കുറഞ്ഞ എം.എൽ.എ മാരിൽ ഒരാളായി നിയമസഭയിലുണ്ടാകുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി വൈശാഖ്. യു.ഡി.എഫ്. വിജയം സുനിശ്ചിതമാണ്. വടക്കാഞ്ചേരി യു.ഡി.എഫ് അനുകൂല മണ്ഡലമാണ്. ജെൻസി വോട്ടർമാർ മുന്നണിക്കൊപ്പം നിന്നു. 10 വർഷത്തെ എൽ.ഡി.എഫ് ദുർഭരത്തോടുള്ള പ്രതിഷേധം ശക്തമായിരുന്നു.


പര്യടനത്തിൽ
നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നേതാക്കളെയും പ്രവർത്തകരെയും കാണുന്ന തിരക്കിലാണെന്ന് വൈശാഖ് പറയുന്നു. വിഷുവിനോടനുബന്ധിച്ച് പരിപാടികളിൽ പങ്കെടുത്തു. വിവിധ വിഷുവേലകളിലും കണ്ണിയായി.

അവസരം ലഭിക്കും : ഉല്ലാസ് ബാബു.


വടക്കാഞ്ചേരിയിൽ യുവജനങ്ങളും വനിതകളും വിധി നിശ്ചയിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ഉല്ലാസ് ബാബു. വോട്ടുകളെല്ലാം മെഷീനിലാണ്. വടക്കാഞ്ചേരി ഇരു മുന്നണികളെയും പരീക്ഷിച്ചു കഴിഞ്ഞു. അവർ തൃപ്തരല്ല. ഇനി എൻ.ഡി.എയ്ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വോട്ടർമാരോട് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. ഇനി അവരുടെ തീരുമാനം എന്തായാലും അംഗീകരിക്കും.


ബിസിനസ് മേഖലയിൽ
തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിഞ്ഞതോടെ ബിസിനസ് മേഖലയിൽ സജീവമായെന്ന് ഉല്ലാസ് ബാബു. ഇനി ഹോട്ടൽ മാനേജ്‌മെന്റ് രംഗത്തെ തിരക്കിലാണ്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.