
ചാവക്കാട്: ആഴക്കടലിൽ നിരോധിത വല ഉപയോഗിച്ച് മത്സ്യം പിടിക്കുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി. കടലിൽ മത്സ്യ ലഭ്യത കുറഞ്ഞത് മൂലം ചെറിയ ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിന് പോകാതെ കരയിൽ കയറ്റിയപ്പോൾ വലിയ ബോട്ടുകൾ നിരോധിത വല ഉപയോഗിച്ച് മീൻ പിടിക്കുകയാണ്. അഞ്ചും ആറും ദിവസം കടലിൽ തമ്പടിച്ച് രാത്രിയും പകലുമാണ് മീൻ പിടിത്തം. സർക്കാരും തീരദേശ പൊലീസും ഫിഷറീസ് ഡിപ്പാർട്ട്‌മെന്റും കണ്ടില്ലെന്ന് നടിക്കുകയാണ്. ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്താഖ് അലി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |