
മാഡ്രിഡ് : അത്‌ലറ്റിക്കോ മാഡ്രിഡിനെ ഫൈനലിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് റയൽ സോസിഡാഡ് സ്പാനിഷ് കിംഗ്സ് കപ്പ് (കോപ്പ ഡയൽറേയ്) ഫുട്ബാൾ കിരീടം സ്വന്തമാക്കി. നിശ്ചിതസമയത്ത് ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞ തോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 4-3നായിരുന്നു ഷൂട്ടൗട്ടിൽ സോസിഡാഡിന്റെ വിജയം. ഷൂട്ടൗട്ടിൽ അത്‌ലറ്റിക്കോയുടെ അലക്സ് സോലോത്തിന്റേയും ജൂലിയൻ അൽവാരേസിന്റേയും കിക്കുകൾ തടുത്തിട്ട സോസിഡാഡ് ഗോളി യുനേയ് മറേറോയാണ് സൂപ്പർ സ്റ്റാറായത്.
ഇത് നാലാം തവണയാണ് റയൽ സോസിഡാഡ് കിംഗ്സ് കപ്പ് ജേതാക്കളാകുന്നത്. 1909,1987,2021 വർഷങ്ങളിലാണ് ഇതിനുമുമ്പ് കിരീടമുയർത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |