SignIn
Kerala Kaumudi Online
Tuesday, 12 May 2026 9.45 AM IST

യു.എസിൽ 8 കുട്ടികളെ വെടിവച്ചു കൊന്നു

Increase Font Size Decrease Font Size Print Page

ss

വാഷിംഗ്ടൺ: യു.എസിലെ ലൂസിയാനയിലെ ഷ്രീവ്‌പോർട്ടിൽ എട്ട് കുട്ടികളെ അക്രമി വെടിവച്ചു കൊന്നു. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 6ഓടെ മൂന്ന് വീടുകളിലായിട്ടാണ് വെടിവയ്പ് നടന്നത്. ഒന്ന് മുതൽ പതിനാല് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കുട്ടികളിൽ ചിലർ പ്രതിയുടെ കുടുംബാംഗങ്ങളാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

TAGS: NEWS 360, AMERICA, GUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360