
ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വനിതാ സംഘം ചികിത്സ സഹായ നിധി ശേഖരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷു മെഗാ നറുക്കെടുപ്പ് ശാഖാങ്കണത്തിൽ സുനിൽ ബാലാനന്ദൻ ഉദ്ഘാടനം ചെയ്തു. ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സോമരാജ്, സെക്രട്ടറി സി.ഡി. സലിലൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഷീബ സുനിൽ, സെക്രട്ടറി രശ്മി വിനോദ്, അനു ലാലു, സി.ഡി. ബാബു എന്നിവർ സംസാരിച്ചു. നറുക്കെടുപ്പിൽ ലതാ സജീവൻ ഒന്നാം സമ്മാനത്തിനും ലക്ഷ്മി സജു രണ്ടാം സമ്മാനത്തിനും അർഹരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |