
കൊച്ചി: ലയൺസ് ഡിസ്ട്രിക്ട് 318 സിയുടെ കൺവെൻഷൻ മുൻ ഡയറക്ടർ കെ. ജി. രാമകൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ലയൺസ് ഗവർണർ കെ.ബി ഷൈൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ ഡീലർ വി. അമർനാഥ്, ലയൺസ് കേരള പ്രസിഡന്റ് രാജൻ എൻ. നമ്പൂതിരി, സെക്രട്ടറി ജെയിംസ് വളപ്പില, വൈസ് ഗവർണർമാരായ വി.എസ് ജയേഷ്, കെ.പി പീറ്റർ, മുൻ ഗവണർമാരായ ആർ.ജി ബാലസുബ്രഹ്മണ്യൻ, റോയി വർഗീസ്, ജയാനന്ദ കിളിക്കാർ, ക്യാബിനറ്റ് സെക്രട്ടറി സജി ചമേലി, ട്രഷറർ വർഗീസ് ജോസഫ്, ജനറൽ കൺവീനർ ജോസഫ് മാത്യു എന്നിവർ സംസാരിച്ചു. 2026-27 വർഷത്തെ ഗവർണറായി വി.എസ് ജയേഷിനെയും വൈസ് ഗവർണർമാരായി കെ.പി പീറ്റർ, ജോസ് മംഗലി എന്നിവരെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |