കൊട്ടാരക്കര: കേരള പട്ടികജാതി- പട്ടിക വർഗ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജാതിവിവേചനത്തിന് ഇരയായി മരണപ്പെട്ട നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സംയുക്ത സമരസമിതി നേതാവ് പന്തളം പ്രിയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ യശോധരൻ വെള്ളായണിപ്പാടം അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് യൂണിയൻ കൺവീനർ രാജേഷ് മീയന, ജി.സുരേന്ദ്രൻ, രാധാകൃഷ്ണൻ കുന്നത്തൂർ, അമ്പലപ്പുറം രാമചന്ദ്രൻ, ശാന്തമ്മ യശോധരൻ, ഉഷ രാധാകൃഷ്ണൻ, റെജികുമാർ, രാജേശ്വരി, കെ.അജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
