കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്കൃതം വേദാന്തം വിഭാഗം സംഘടിപ്പിക്കുന്ന മെറിറ്റ് ഡേയും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രഅയപ്പും ഇന്ന് രാവിലെ 10ന് മുഖ്യ കാമ്പസിൽ മുൻ വി.സി ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. മുത്തുലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. കെ. രമാദേവി അമ്മ അദ്ധ്യക്ഷയാകും. സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, ഡോ. വി.കെ. ഭവാനി, പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ, പ്രൊഫ. ജി. നാരായണൻ, ഡോ. കെ. യമുന, ഡോ. സി.ആർ. ലിഷ, കെ.എൽ. അതുല്യ, പ്രൊഫ. എസ്. ഷീബ എന്നിവർ പ്രസംഗിക്കും. പി.എച്ച്.ഡി. നേടിയ 22 പേരെയും മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് എന്നിവ നേടിയവരെയും ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |