തിരൂരങ്ങാടി: സമൂഹത്തിന്റെ ഉത്തമ താത്‌പര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരുടെ കടമ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. പ്രൊഫ. പി മമ്മദിന്റെ രണ്ടാം ചരമ വാർഷിക ഭാഗമായി നടന്ന അനുസ്മരണ സമ്മേളനവും ആംബുലൻസ് കൈമാറലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെമ്മാട് തിരുരങ്ങാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. പി മമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കെ മുഹമ്മദലി അധ്യക്ഷനായി.
ആംബുലൻസ് സമർപ്പണം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ഇ. ജയൻ നിർവഹിച്ചു. കെ. മുഹമ്മദലി താക്കോൽ ഏറ്റുവാങ്ങി.
കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടി മരണാനന്തരം ശരീരം മെഡിക്കൽ കോളേജിന് കൈമാറുന്നതിനുള്ള സമ്മതപത്രം നൽകി. തിരുരങ്ങാടി താലൂക്ക് ആശുപത്രി മെഡിക്കൽ സുപ്രണ്ട് വി വി നോദ് ഏറ്റുവാങ്ങി. പ്രൊഫ. എ പി അബ്ദുൾ വഹാബ് അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി വി പി അനിൽ, മുസ്ലിംലീഗ് ജി ല്ലാ സെക്രട്ടറി പി.എം.എ. സമീർ, കേരള ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം അജിത് കൊളാടി തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |