മലയിൻകീഴ്: വേനൽ കടുത്തതോടെ മലയിൻകീഴ് പഞ്ചായത്തിലെ മണപ്പുറം വാർഡിലുൾപ്പെട്ട ആളിയോട്ടുകോണം,കാരക്കോണം,മണപ്പുറം പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു.
പൈപ്പ് വെള്ളം ലഭ്യമാകാതെ പ്രദേശവാസികൾ ബുദ്ധിമുട്ടനുഭവിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. വാട്ടർ അതോറിട്ടി കുടിവെള്ളം നൽകുന്നതിനായുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. ഇതു സംബന്ധിച്ച് വാർഡ് ജനപ്രതിനിധി വാട്ടർ അതോറിട്ടിക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും ഫലവുമുണ്ടായില്ല.
അടുത്തിടെയാണ് ഈ പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നത് പതിവായത്. ജലലഭ്യത കുറവെന്നാണ് വാട്ടർ അതോറിട്ടി നൽകുന്ന വിശദീകരണം.വേനൽ കാലമായതിനാൽ കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകൾ വറ്റിയതാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്. സ്കൂൾ അവധിയും വേനൽച്ചൂടും കാരണം വെള്ളത്തിന്റെ ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്നും കുടിവെള്ളമെത്തിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്.
മാറനല്ലൂർ
സ്ഥാപിച്ച സ്ഥലങ്ങളിൽ ദിവസങ്ങൾ മാത്രമാണ് വെള്ളം ലഭ്യമായതെന്ന പരാതിയുണ്ട്.
മുന്നറിയിപ്പില്ലാതെ കുടിവെള്ളം മുടക്കവും
മലയിൻകീഴ് പഞ്ചായത്തിലെ മാങ്കുന്ന് ഭാഗത്ത് ഇപ്പോഴും കുടിവെള്ളമില്ല. ദൂരസ്ഥലങ്ങളിൽ നിന്നും ചുമന്നുകൊണ്ടുവരുന്ന ബക്കറ്റ് വെള്ളം മാത്രമാണ് ഇവിടത്തെ വീട്ടുകാർക്ക് ആശ്രയം. ചില പ്രദേശത്ത് നിശ്ചിത സമയം മാത്രമേ പൈപ്പ് വെള്ളം ലഭ്യമാകാറുള്ളു. പഞ്ചായത്ത് പ്രദേശങ്ങളിൽ മുന്നറിയിപ്പില്ലാതെ
ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നുണ്ട്.
പൈപ്പ് പൊട്ടലും
കണ്ടല,തൂങ്ങാംപാറ,പ്ലാവിള,പോങ്ങുംമൂട്,മാവുവിള,ഊരുട്ടമ്പലം,മൂല
കുടിവെള്ളം മുട്ടിക്കുന്നുണ്ട്.
വിളവൂർക്കൽ പഞ്ചായത്തിലെ പൊറ്റയിൽ,ചൂഴാററുകോട്ട,മലയം,
പിടാ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |