SignIn
Kerala Kaumudi Online
Friday, 24 April 2026 5.29 AM IST

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വലയ്ക്കുന്നു വീട്ടി​ലെ അടുപ്പി​ൽ ആധി​യോടെ സ്കൂൾ പാചക തൊഴി​ലാളി​കൾ

Increase Font Size Decrease Font Size Print Page

അവധി​ക്കാല സമാശ്വാസം ജൂണി​ൽ മാത്രം

കൊല്ലം: സംസ്ഥാന സർക്കാരി​ന്റെ ഓണറേറിയം കൃത്യമായി​ ലഭി​ക്കാത്തതും കേന്ദ്ര സർക്കാർ നൽകി​യി​രുന്ന 1,000 രൂപ കഴിഞ്ഞ ഡിസംബർ മുതൽ മുടങ്ങി​യതും സ്കൂൾ പാചക തൊഴി​ലാളി​കളുടെ ജീവി​തം വഴി​മുട്ടി​ക്കുന്നു.

എല്ലാമാസവും അഞ്ചി​ന് മുമ്പ് മുമ്പ് ഓണറേറിയം നൽകുമെന്ന് പാചക തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത മന്ത്രിതല ചർച്ചയിൽ തീരുമാനമായിരുന്നു. എന്നാൽ ഈ മാസം 23 പിന്നിട്ടിട്ടും ഓണറേറിയം ലഭിച്ചിട്ടില്ല. ഏപ്രിൽ, മേയ് മാസങ്ങളി​ൽ സ്കൂൾ അവധി ആയതിനാൽ അവധിക്കാല സമാശ്വാസം ജൂണിൽ മാത്രമേ ലഭി​ക്കൂ. ഫലത്തിൽ രണ്ടു മാസത്തിലധികം കടം വാങ്ങി ജീവിതം തള്ളി നിക്കേണ്ട അവസ്ഥ. നി​രവധി​ മരുന്നുകൾ വേങ്ങേണ്ടവരും വാടക വീട്ടിൽ കഴിയുന്നവരും കൂട്ടത്തിലുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഹിതം ഇടുന്ന വേതനം ഒന്നിച്ചു കിട്ടാത്തതിനാൽ തൊഴിലാളികൾക്ക് പ്രയോജനമുണ്ടാകുന്നില്ല. ഫണ്ട് വന്നിട്ടില്ലെന്നാണ് അധികൃതരുടെ മറുപടി.

സമരം ചെയ്താൽ വേതനം

കഴിഞ്ഞ ആഗസ്റ്റിൽ ആണ് അവസാനമായി ചർച്ച നടന്നത്. സമരം ചെയ്താൽ മാത്രം ഓണറേറിയം കിട്ടുമെന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാാവുന്നി​ല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഫെബ്രുവരി 5 ന് കിട്ടേണ്ട ജനുവരിയി​ലെ ഓണറേറിയം സമരം ചെയ്ത ശേഷം ഫെബ്രുവരി 26നും ഫെബ്രുവരിയിലെ തുക മാർച്ച് 19 നുമാണ് ലഭിച്ചത്. സംസ്ഥാന ബഡ്ജറ്റിൽ പ്രതിദിന വേതനം കൂട്ടിയതാകട്ടെ വെറും 25 രൂപയും. സ്കൂൾ പാചക തൊഴിലാളികൾക്ക് ഇൻഷ്വറൻസ്, വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെ മന്ത്രിതല ചർച്ചയിലെടുത്ത തീരുമാനങ്ങൾ മാസങ്ങൾ പിന്നിട്ടിട്ടും നടപ്പാക്കലി​ലേക്ക് എത്തി​യി​ട്ടി​ല്ല.

500 കുട്ടികൾക്ക് ഒരു തൊഴിലാളി

 കഴിഞ്ഞ നവംബർ മുതൽ പ്രതിദിനം ഒരു തൊഴിലാളിക്ക് 650 രൂപയാണ് വേതനം

 500 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നതാണ് ഇപ്പോഴും സർക്കാർ കണക്ക്

 ഇത്രയും കുട്ടികളുണ്ടാകുമ്പോൾ സഹായികൾ ആവശ്യമായി വരും

 സഹായികളുടെ ഉത്തരവാദിത്വം സർക്കാരോ സ്‌കൂളുകളോ ഏറ്റെടുക്കി​ല്ല

 ഇവർക്കുള്ള വേതനം കൂടി തൊഴിലാളികൾ സ്വന്തം കൈയിൽ നിന്ന് കൊടുക്കണം

 ഇതോടെ കിട്ടുന്ന 650 രൂപ 325 ആയി കുറയും.

 മുപ്പത് വർഷത്തിലധികമായി ജോലി ചെയ്യുന്നവരുണ്ട്

 60 വയസ് പിന്നിട്ടവരുമുണ്ട്

 വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

കൂലി കൃത്യമായി കിട്ടാത്തതിനാൽ വളരെ ബുദ്ധിമുട്ടിയാണ് ജീവിതം തള്ളി നീക്കുന്നത്. അടുത്ത രണ്ടുമാസം എന്ത് ചെയ്യുമെന്ന് അറിയില്ല

സ്കൂൾ പാചകത്തൊഴിലാളികൾ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.