ചാലക്കുടി: ചേനത്തുനാട്ടിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച മദ്ധ്യവയസ്‌കനും അടിയേറ്റു. ചേനത്തുനാട് സെന്റ് ജെയിംസ് മെഡിക്കൽ അക്കാഡമിക്ക് സമീപത്ത് മഞ്ഞപ്രക്കാരൻ തോമസിന്റെ മകൾ മേഘ (24), ചേനത്തുനാട് കുണ്ടൂർ വീട്ടിൽ രാജേന്ദ്രൻ (54) എന്നിവർക്കാണ് പരിക്കേറ്റത്. സ്‌കൂട്ടറിൽ പോയിരുന്ന മേഘയെ തടഞ്ഞുനിറുത്തിയാണ് അക്രമി വടികൊണ്ട് തലയ്ക്കടിച്ചത്. രക്ഷിക്കാൻ ഓടിയെത്തിയപ്പോഴാണ് രാജേന്ദ്രനെയും ആക്രമിച്ചത്. ഇതിനിടെ രാജേന്ദ്രൻ ബഹളം വച്ച് ആളെ കൂട്ടി. പൊലീസ് സ്ഥലത്തെത്തി അക്രമിയെ പിടികൂടി. ഇയാൾ മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന്് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |