SignIn
Kerala Kaumudi Online
Saturday, 25 April 2026 11.39 AM IST

ഫിറ്റ്‌നസ് ടെസ്റ്റിൽ പച്ചക്കൊടി ശിവകുമാറിനും രാമചന്ദ്രനും റെഡി

Increase Font Size Decrease Font Size Print Page

തൃശൂർ: ശിവകുമാറും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പൂരത്തിന് റെഡി. ഇന്നലെ രാവിലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഫിറ്റ്‌നസ് പരിശോധന പാസായതോടെയാണ് പൂരത്തിന് പങ്കെടുക്കാൻ അനുമതി ലഭിച്ചത്. വടക്കുംനാഥന്റെ കൊക്കർണി പറമ്പിൽ ശിവകുമാർ, പാറന്നൂർ നന്ദൻ, വടകുറുമ്പക്കാവ് ദുർഗാ ദാസൻ എന്നിവരുടെയും പേരാമംഗലത്ത് തെച്ചിക്കോട്ടുകാവിന്റേയും പരിശോധന നടന്നു. ഡോ.ഗിരിദാസ്, ഡോ.ഹാരീസ്, ഡോ.ബീന ആന്റണി, ഡോ.ഐസക് സാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്ന് വൈകീട്ടോടെ നാളെ നടക്കുന്ന പൂരത്തിനുള്ള 90 ഓളം ആനകളുടെയും പരിശോധന നടക്കും. വൈകിട്ട് നാലു മണിക്ക് പരിശോധന ആരംഭിക്കും. അർദ്ധരാത്രി വരെ നീളും. തിരുവമ്പാടി ചന്ദ്രശേഖരൻ, തൃക്കടവൂർ ശിവരാജു, പാറമേക്കാവ് കാശിനാഥൻ, കുട്ടൻ കുളങ്ങര അർജുനൻ, തിരുവമ്പാടി കണ്ണൻ തുടങ്ങി പൂരത്തിന് കോലമേറ്റുന്ന ആനകൾ ഉൾപ്പെടെ നാളെ ഫിറ്റ്‌നസ് ടെസ്റ്റിനെത്തും.
15 ആനകൾ വീതമാണ് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾക്ക്. ഘടകക്ഷേത്രങ്ങളിൽ ചൂരക്കോട്ടുകാവ് ഭാഗവതിക്കാണ് കൂടൂതൽ ആനകൾ. 14 ആനകളാണുള്ളത്. മറ്റ് ഘടക ക്ഷേത്രങ്ങൾ മൂന്നു മുതൽ 11 ആനകളെ വരെ ഏഴുന്നള്ളിക്കുന്നുണ്ട്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.