
തിരുവനന്തപുരം: വിരമിച്ചിട്ടും സ്വകാര്യ വാഹനത്തിൽ ഡി.ജി.പിയുടെ ഔദ്യോഗിക മുദ്രകൾ ഉപയോഗിച്ച ടോമിൻ ജെ. തച്ചങ്കരിക്കെതിരെ ഡി.ജി.പി റവാഡാ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടു. സ്വകാര്യ വാഹനത്തിൽ നക്ഷത്രമുദ്രവച്ച് തച്ചങ്കരി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറിൽ നമ്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക നക്ഷത്ര ചിഹ്നം മാദ്ധ്യമങ്ങളുടെ കാമറയിൽ പതിഞ്ഞത്. നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയിൽ ബോർഡ് മാറ്റാൻ ശ്രമിക്കുകയും വാഹനം സ്ഥലത്തു നിന്ന് മാറ്റുകയും ചെയ്തു. ഡ്രൈവറുടെ വീഴ്ചയാണെന്നും ത്രീസ്റ്റാർ ബോർഡ് വച്ച് താൻ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |