SignIn
Kerala Kaumudi Online
Monday, 27 April 2026 4.03 AM IST

പറക്കോട് അനന്തരാമപുരം മാർക്കറ്റ് നവീകരണം, കാലാതീതം ഈ അവഗണന

Increase Font Size Decrease Font Size Print Page
market

അടൂർ : തിരുവതാംകൂറിന്റെ ചരിത്രവുമായി ഇഴചേർന്ന വാണിജ്യ കേന്ദ്രമായ പറക്കോട് അനന്തരാമപുരം ചന്തയുടെ ദുരവസ്ഥയ്ക്ക് ഇനി​യും പരി​ഹാരമായി​ല്ല. ദിവാൻ രാജ കേശവദാസൻ സ്ഥാപിച്ച ചന്ത കാലങ്ങളായി​ നാശവസ്ഥയി​ലാണ്. സൗകര്യങ്ങളുടെ അപര്യാപ്തതയും മാലി​ന്യം പ്രശ്നവും പറക്കോട് ചന്തയുടെ തീരാശാപമായി​ തുടരുകയാണ്. മദ്ധ്യതി​രുവി​താംകൂറി​ലെ രണ്ടാമത്തെ വലി​യ ചന്തയായി​രി​ന്നി​ട്ടും കാലം വരുത്തി​യ ജീർണതയ്ക്ക് പരി​ഹാരം ഒരുക്കാൻ അധി​കൃതർക്ക് കഴി​ഞ്ഞി​ട്ടി​ല്ല.

ഇടതുനേതൃത്വത്തിലുള്ള കഴി​ഞ്ഞ അടൂർ നഗരസഭ ഭരണസമിതി അനന്തരാമപുരം മാർക്കറ്റിന്റെ സമഗ്രമായ വികസനത്തി​നായി​ രൂപരേഖ തയ്യാറാക്കി കിഫ്‌ബി അനുമതിക്കായി സമർപ്പിച്ചിരുന്നു. ഇതി​ന്റെ ചുവടുപി​ടി​ച്ച് ഹൈടെക് പദ്ധതി​ക്ക് രൂപം നൽകി​. ആധുനി​ക രീതി​യി​ലുള്ള സ്റ്റാളുകൾ, ഷോപ്പിംഗ് കോംപ്ളി​ക്സ്, മാലി​ന്യ സംസ്കരണ പ്ളാന്റ്, കക്കൂസുകൾ എന്നി​വയാണ് പദ്ധതി​യി​ൽ ഉണ്ടായി​രുന്നത്.

കൂടാതെ കഴിഞ്ഞ തദ്ദേശതി​രഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി അധികാരത്തിലെത്തി​യപ്പോൾ അവതരി​പ്പി​ച്ച ബഡ്ജറ്റി​ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനും നിർമ്മാണ സൗകര്യം ഒരുക്കുന്നതിനുമായി 20 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. എന്നാൽ തുടർ പ്രവർത്തനങ്ങൾ ഉണ്ടായി​ല്ല.

കനി​യാതെ കിഫ്‌ബി

പറക്കോട് മാർക്കറ്റ് നവീകരണം കി​ഫ്ബി​ പദ്ധതി​യി​ൽ ഉൾപ്പെടുത്തി​ നടത്താനായി​രുന്നു നീക്കം. ഇതി​നായി​ തീരദേശ വികസന കോർപ്പറേഷനാണ് രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കിയത്. എന്നാൽ കിഫ്‌ബിയിൽ നിന്നുള്ള അനുമതി ലഭിച്ചില്ല. സർക്കാരി​ന്റെ സാമ്പത്തിക പ്രതിസന്ധിയാണോ കാരണം എന്നതിൽ വ്യക്തതയില്ല. പുതി​യ സർക്കാരി​ലാണ് പ്രദേശവാസി​കളുടെ പ്രതീക്ഷ.

"നഗരസഭയുടെ പുതിയ ബഡ്ജറ്റിൽ അനുബന്ധ പ്രവർത്തികൾക്ക് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കിഫ്‌ബി അനുമതി ലഭിക്കുന്നതിനായുള്ള പരിശ്രമം നഗരസഭ തുടരും.

റീന ശാമുവേൽ

(അടൂർ നഗരസഭ ചെയർപേഴ്സൺ )

കിഫ്‌ബിക്ക് സമർപ്പിച്ച മാർക്കറ്റിന്റെ രൂപരേഖ

◾മത്സ്യമാർക്കറ്റ് രണ്ടുനിലകളിലായി. 47,802.5 മീറ്റർ ചതുരശ്രയടിയിൽ ◾മത്സ്യ വിപണനത്തിനായി 16 ചില്ലറ വിൽപന ഔട്ട്ലറ്റുകൾ

◾10 ബുച്ചർ സ്റ്റാളുകൾ, 44 മത്സ്യ സ്റ്റാളുകൾ, 12 പച്ചക്കറിക്കടകൾ ◾ഓപ്പൺ മാർക്കറ്റ് സംവിധാനം, കോൾഡ് സ്റ്റോറേജ് സംവിധാനം, ക്രമീകരണ മുറി, ശുചിമുറി

◾ഓഫിസ് മുറി, കമ്യൂണിറ്റി ഹാൾ, കാർ പാർക്കിംഗ്

◾ ഡ്രെയിനേജ് സംവിധാനം, മലിനജല സംസ്കരണ പ്ലാന്റ്​

◾മഴവെള്ള സംഭരണി, സോളാർ പാനൽ സംവിധാനം

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.