കൊല്ലം: ഹജ്ജ് സർവീസിന്റെ പേരിൽ അമിതചാർജ് ഈടാക്കുന്ന വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാൻ ആഗോളതലത്തിൽ ടെൻഡർ വിളിച്ച് ന്യായമായ ടിക്കറ്റ് നിരക്ക് ഈടാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്നവർക്കായി നൽകിയ യാത്രയയപ്പ് സമ്മേളനം പെരുമ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യാനുപാതികമായി ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കണം. കരിപ്പൂർ വഴി പോകുന്ന ഹാജിമാരിൽ നിന്ന് അധികസംഖ്യ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |