ഒളവണ്ണ: ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കമായി. പഞ്ചായത്ത് തല ശുചീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുലിൻ ഉദ്ഘാടനം ചെയ്തു. കുന്നത്ത് പാലം ബസ് സ്റ്റാൻഡ് മുതൽ മാത്തറ വരെ ശുചീകരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ പിലാക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജിത, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ വിജയൻ വളപ്പിൽ, രാമചന്ദ്രൻ മേലാം പുറത്ത് എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പക്ടർ ഫസ്ന, ശുചിത്വ മിഷൻ ആർപി ശിബിൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും പങ്കാളികളായി 24 വാർഡുകളിലും ബഹുജന പങ്കാളിത്തോടെ ശുചീകരണ പ്രവർത്തനം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |